യോഹന്നാന് ശ്ലീഹാ മാത്രം പറയുന്ന ഒരു സംഭവമാണ് ഈശോയും സമരിയക്കാരിയുമായുള്ള സംഭാഷണം. ഇത് വായിക്കുന്ന ഏവര്‍ക്കും മനസിലാകുന്ന ഒരു കാര്യമാണ് ഈശോയുടെ കാലത്ത് സമരിയാക്കാരും യഹൂദരും തമ്മില്‍ രമ്യതയിലല്ല ജീവിച്ചിരുന്നത് എന്ന്. അവര്‍ ഒന്നും തന്നെ പൊതുവായി പങ്കുവെച്ചിരുന്നുമില്ല (യോഹ 4:9). സമരിയാക്കാരുടെ നഗരങ്ങളില്‍ പ്രെവേശിച്ചിരുന്നുമില്ല.
ഇതിന് ഒരു കരണമുണ്ട്. ഇസ്രായേല്‍ രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടതിന് ശേഷം ജെറോബോവാം രാജാവ് ഇസ്രായേല്‍ ജനത്തെ ജറുസലേമില്‍ ആരാധനയ്ക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. അതിനു പകരം തദ്ദേശീയമായി ദാനിലും ബേഥേലിലും ജെറോബോവാം വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും അവയെ ആരാധിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അങ്ങനെ ഇസ്രായേല്‍ അസ്സീറിയയുടെ കൈകളിലാകുകയും അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അന്ന് മുതല്‍ സമരിയാക്കാരെ യഹൂദര്‍ നായക്കളായും സങ്കരവര്ഗ്ഗക്കാരായും പരിഗണിക്കാന്‍ ആരംഭിച്ചു.
അതുപോലെ തന്നെ ബാബിലോണിയന്‍ വിപ്രവാസത്തിന് ശേഷം ജറുസലെം ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍ പരിശ്രമിച്ച യഹൂദര്‍ക്ക് അവര്‍ ഒത്തിരി തടസങ്ങള്‍ സൃഷ്ട്ടിച്ചു. അതുമാത്രമല്ല സമരിയാക്കാര്‍ ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍ മാത്രമേ അംഗീഗരിച്ചിരിന്നോള്ളൂ. മറ്റ് പുസ്തകങ്ങളെ അവര്‍ തള്ളികളയുകയും ചെയ്തു. ഇതുകൊണ്ട് തന്നെ യഹൂദര്‍ക്ക് സമരിയാക്കാരുമായി ഒത്തു പോകാന്‍ സാധിച്ചിരുന്നില്ല.
Please leave your comments and doubts below
1 Comments
വ്യക്തമായ വിവരണം , ചരിതം, ജീവിത സാഹചര്യങ്ങൾ എന്നിവകൂടി മനസിലാക്കി പഠിച്ചാൽ Bible ലെ സംശയങ്ങൾ മാറും
ReplyDeleteIf you have any doubts feel free to comment