എ.ഡി. ഒന്നാം ദശകത്തിലെതന്നു കരുത്തുന്ന ചില പഴയനിയമ കൈയെഴുത്ത് പ്രതികള്‍ ജെറുസലേമില്‍ നിന്ന് ജെരീക്കോയിലേക്ക് പോകുന്ന വഴിയില്‍, ജെറീക്കോയില്‍ നിന്ന് 8 മൈല്‍ ഉള്ളതും, ബെഥ്ലെഹെമില്‍ നിന്ന് അധികം ദൂരം അല്ലാത്തതും ചാവുകടലിന് വടക്ക് പടിഞ്ഞാര്‍ ഭാഗത്തുള്ളതുമായ ഖുംറാന്‍ ഗുഹകളില്‍ 1947ല്‍ കണ്ടെത്തി.
15 വയസ് പ്രായം വരുന്ന മൊഹമ്മദ് എല്‍ഹമ്മദ്, അഹമ്മദ് മൊഹമ്മദ് എന്ന രണ്ടു ഇടയബാലന്മാര്‍ കാണാതായ തങ്ങളുടെ ആടിനെ അന്വേഷിക്കുമ്പോഴാണ് ഗുഹയില്‍ നിന്ന് കല്‍ഭരണികളില്‍ അടച്ച കൈയെഴുത്ത് പ്രതികളും ചുരുളുകളും ലഭിച്ചത്. ഇവ ഏകദേശം 71-72 മീറ്റര്‍ നീളമുള്ളതായിരുന്നു.
എ.ഡി. 70ലെ റോമന്‍ ആക്രമണം പോലെ ഏതോ ആപല്‍ഘട്ടത്തിലായിരിക്കാം ഇങ്ങനെ ചുരുള്‍ കല്‍ഭരണികളിലാക്കി മറച്ചുവെച്ചത് ബി.സി. രണ്ടും മൂന്നും ശതകങ്ങളില്‍ ജീവിച്ചിരുന്ന 'എസ്സെന്‍സ്' എന്നറിയപ്പെടുന്ന സന്യാസിമാര്‍ പിന്തലമുറകള്‍ക്കായി കല്‍ഭരണികളില്‍ അടച്ച് കുഴിച്ചിട്ടിരുന്ന ചുരുളുകളാണെന്നാണ് ചില പണ്ഡിതന്‍മാര്‍ അവകാശപ്പെടുന്നത്. സ്നാപകയോഹന്നാനും ഈ സന്യാസഗണത്തില്‍പ്പെടുന്നു എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.ഇവിടുന്നെ കണ്ട്കിട്ടിയതില്‍ എസ്ഥേര്‍ ഒഴികെ എല്ലാ പഴയ നിയമ പുസ്തകങ്ങളും ഉള്‍പ്പെടുന്നു. ആ കൂട്ടത്തില്‍ പെഷര് എന്നറിയപ്പെടുന്ന ബിബ്ലിക്കല്‍ പുസ്തകങ്ങളുടെ ചുരുളുകളും ഉള്‍പ്പെടുന്നു.
(കൂടുതല്‍ അറിയാന്‍ വായിക്കുക: ജോസ് പി.ടി. നല്ലില, ബൈബിള്‍ ചരിത്രവഴിയിലൂടെ, കൊല്ലം: ട്രിനിറ്റി പബ്ളിക്കേഷന്‍സ്, 2012, pp. 70-72)
Please leave your comments below

0 Comments
If you have any doubts feel free to comment