Yes- എന്ന വാക്കിന്‍റെ ശക്തി
ഒരിക്കല്‍ 16 വയസ് പ്രായമായ മറിയക്കുട്ടി തന്‍റെ വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു മാലാഖ അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോട് കൂടെ (ലൂക്ക 1:23). ഇത് കേട്ട അവള്‍ ഒന്ന് ആശ്ചര്യപ്പെട്ടുവെങ്കിലും ദൂതന്‍ അവളോട് പറഞ്ഞു: നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും നീ അവന് യേശു എന്ന് പേരിടണം (ലൂക്ക 1:31). ഒരു നിമിഷം സ്ഥബ്ദയായ അവളുടെ മുന്‍പിലൂടെ ഇത് സംഭവിച്ചു കഴിഞ്ഞാല്‍ തനിക്കേല്‍ക്കേണ്ടി വരുന്ന ദുരിതവും അപമാനവും എല്ലാം ഒരു മിന്നല്‍പ്പിണര്‍ പോലെ മിന്നിമറഞ്ഞു. എന്നിട്ടവള്‍ അറിയാതെ തന്നെ ചോദിച്ച് പോയി: ഇത് എങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ? (ലൂക്ക 1:34). ഒടുവില്‍ ദൂതന്‍ പറഞ്ഞതെല്ലാം മനസിലായോ എന്തോ? അവള്‍ yes മൂളുകയാണ്.
ഈ yes-നു കൊടുക്കേണ്ടിയിരുന്ന വില എത്രയാണന്ന് അവള്‍ ഒരു പക്ഷേ അന്ന് തിരിച്ചറിഞ്ഞിരിക്കില്ല. തന്‍റെ ദിവ്യകുമാരനെ പ്രസവിക്കാന്‍ ഒരു ഇടം തിരയുമ്പോഴും, പ്രസവാനന്തരം ഒന്ന് വിശ്രമിക്കാന്‍ പോലും സാധിക്കാതെ ഈജിപ്തിലേക്ക് പാലായനം ചെയ്തപ്പോഴും ഞാന്‍ എന്തിന് അന്ന് yes പറഞ്ഞു എന്ന് അവള്‍ പരിഭവപ്പെട്ടില്ല.
തന്‍റെ മകന്‍ സ്വര്‍ഗരാജ്യവും മാനസാന്തരവും പ്രഘോഷിക്കുമ്പോള്‍ അവനില്‍ ആള്‍ക്കാര്‍ കുറ്റമാരോപിച്ചപ്പോഴും കണ്ടുനിന്നു ആ അമ്മ. ഭര്‍ത്താവ് നഷ്ട്ടപ്പെട്ട സ്ത്രീ തന്‍റെ ഏക ആശ്രയമായ മകന്‍റെ ചലനമറ്റ ശരീരം ഏറ്റുവാങ്ങിയപ്പോഴും അവളുടെ ഹൃദയത്തില്‍ അന്ന് മാലാഖയോട് പറഞ്ഞ അതേ വാക്യങ്ങള്‍ മുഴങ്ങികൊണ്ടിരുന്ന. "ഇതാ കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്ക 1:38).
ഒടുവില്‍ അവള്‍ക്ക് ലഭിച്ച സമ്മനം എന്തായിരുന്നു? ഒരു കിരീടം. സ്വര്‍ഗീയ കിരീടം. അതെ, ഒരു വാതില്‍ അടഞ്ഞാല്‍ മറ്റൊരു വാതില്‍ തുറക്കും. ഒരു കയറ്റമുണ്ടെങ്കില്‍ ഒരു ഇറക്കവുമുണ്ട്. ഇതാണ് ജീവിതം. പലപ്പോഴും നാം ചെയ്ത നന്മകള്‍ എണ്ണിയെണ്ണി ദൈവത്തോട് ചോദിക്കും ഞാന്‍ ഇത്രയൊക്കെ ചെയ്തിട്ടും നീ എന്തെ എന്‍റെ ദുരിതങ്ങള്‍ കാണുന്നില്ല? പരാതികളും ആവലാതികളും അല്ലതെ എത്ര പ്രാവിശ്യം ദൈവത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടുണ്ട്? ഒരു ഹായ് പറഞ്ഞിട്ടുണ്ട്?
ആഗ്രഹിച്ച ജോലി ലഭിക്കതെ വരുമ്പോള്‍ പരീക്ഷെയ്ക്കൊന്ന് മാര്‍ക്ക് കുറഞ്ഞാല്‍ ദൈവത്തോട് കൊപിച്ചിരിക്കുന്നവര്‍ കണ്ട് പഠിക്കേണ്ടത് മറിയത്തെയാണ്. തീര്‍ച്ചയായും അവള്‍ക്ക് സങ്കടങ്ങള്‍ ഉണ്ടായിട്ടുണ്ട്, നെഞ്ച് പോട്ടി കരഞ്ഞിട്ടുണ്ട്. എന്നിട്ടും അവള്‍ ദൈവത്തെ തള്ളി പറഞ്ഞില്ല. മറിച്ച് വീണ്ടും വീണ്ടും മുറുകെ പിടിച്ചു. ഒടുവില്‍ അവള്‍ ദൈവമഹത്വം ദര്‍ശിച്ചു.
ഓരോ ക്രിസ്ത്യാനിയും കുരിശ് ചുമക്കാന്‍ വിളിക്കപ്പെട്ടവരാണ്. അതില്‍ സന്തോഷിക്കേണ്ടവരാണ് നാം. അഭിമാനിക്കേണ്ടവരാണ് നാം. തളരാതിരിക്കാം. മുമ്പോട്ട് പോകാം. തീര്‍ച്ചയായും നാമും ദൈവമഹത്വം ദര്‍ശിക്കും.
Please leave your comments and doubts below

1 Comments
This comment has been removed by the author.
ReplyDeleteIf you have any doubts feel free to comment