യേശു ഭൂമിയിലായിരുന്നപ്പോഴും ഇപ്പോഴും തുടരുന്ന ഒരു ചോദ്യം: ഇവന്‍ ആരാണ്? യേശു തന്നെ ഒരിക്കല്‍ തന്നെ പറ്റി ശിഷ്യന്മാരോട് ചോദിച്ച ഒരു ചോദ്യം:
“ഞാന്‍ ആരാണാനാണ് ജനങ്ങള്‍ പറയുന്നന്ത്?” (മത്തായി 16:13). ചിലര്‍ക്ക്
അവന്‍ ഒരു പ്രവാചകനായിരുന്നെങ്കില്‍ മറ്റ് ചിലര്‍ക്ക് അവന്‍ ഏലിയാ ആയിരുന്നു. യോഹന്നാന്‍റെ
സുവിശേഷവും ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനവും വായിച്ചാല്‍ ചിലപ്പോള്‍ നാം തന്നെ ഈ
ചോദ്യം ചോദിച്ച് പോകും ; ഇവന്‍ ആരാണ്? യോഹന്നാനും
ഹെബ്രായരുടെ ലേഖകനും യേശുവിനെ പിതാവിലേക്കുള്ള വഴിയായും (യോഹ 14:6; ഹെബ്രാ 1:2) നമ്മുടെ പ്രാര്‍ഥനയില്‍ മധ്യസ്ഥനായും (യോഹ 15:16; ഹെബ്രാ 8: 16)
ചിത്രീകരിച്ചിരിക്കുന്നു.
എന്നാല്‍ ത്രീത്വത്തില്‍ ഒരാളും ദൈവം തന്നെയുമായ യേശു എന്തുകൊണ്ട് നമ്മുടെ പ്രാര്‍ഥനയില്‍
മധ്യസ്ഥം വഹിക്കണം? നമ്മുടെ പ്രാര്‍ഥന ആത്യന്തികമായി അവനോടു തന്നെ അല്ലേ? ദൈവത്തിന് എങ്ങനെ ദൈവത്തോട് മാധ്യസ്ഥം വഹിക്കാന്‍ പറ്റും? നമ്മുടെ ഈ സംശയങ്ങള്‍ക്കുള്ള മറുപടി കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍
ചിതറി കിടപ്പുണ്ട്.
“പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും
ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്‍റെ
പുത്രന്‍ വഴി അവിടുന്ന് സംസാരിച്ചിരിക്കുന്നു” (ഹെബ്രാ 1:1-2). “ദൈവ പുത്രനായ ക്രിസ്തു
പിതാവിന്‍റെ ഏകവും പരിപൂര്‍ണവും അദ്വീതീയനും ആയ വചനമാണ്. അവനില്‍ സര്‍വവും സംസാരിച്ചിരിക്കുന്നു”
(CCC. 65). ദൈവം തന്നെ അവനിലൂടെ പൂര്‍ണമ്മയും വെളിപ്പെടുത്തിയിരിക്കുന്നു.
പഴയ നിയമത്തില്‍ മോശവഴിയും പ്രവാചകന്മാര്‍ വഴിയും ദൈവം സ്വയം അംശമായി വെളിപ്പെടുത്തിയിരിക്കുന്നു. ഇനി ക്രിസ്തുവല്ലാതെ
മറ്റൊരു വഴിയുമില്ല. അതുപോലെ തന്നെ, “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വപൂര്‍ണമായ പ്രത്യക്ഷപ്പെടലിന്
മുന്‍പായി നാം ഇനി ഒരു പരസ്യ വെളിപാടും പ്രതീക്ഷിക്കേണ്ടതില്ല” (CCC. 64).
“നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്ക്ക്
നല്കും.” (യോഹ 15:16) ക്രിസ്തുവിലൂടെയാണ് ദൈവം പൂര്‍ണ്ണമായി വെളിപ്പെടുത്തിയതെങ്കില്‍
നമ്മുടെ പ്രാര്‍ഥനയില്‍ ക്രിസ്തുവല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നമ്മുടെ പ്രാര്‍ഥന
ഏത് തരത്തിലായാലും “യേശുവിന്‍റെ നാമത്തില്‍” പ്രാര്‍ഥിക്കുമ്പോള്‍ മാത്രമാണ് പിതാവുമായി
ബന്ധമുണ്ടാകുന്നത് (cf. CCC. 2664).
യേശു എന്നാല്‍ യാഹ്_വേ രക്ഷിക്കുന്നു എന്നാണര്‍തം. “യേശു എന്ന പേര് എല്ലാം
ഉള്‍കൊള്ളുന്നു. ദൈവവും മനുഷ്യനും സൃഷ്ടിയുടെയും പദ്ധതി മുഴുവനും അതിലടങ്ങിയിരിക്കുന്നു.
“യേശുവിനെ വിളിച്ചപേക്ഷിക്കുക എന്നതിനര്‍ഥം അവിടുത്തെ വിളിച്ചപേക്ഷിക്കുക എന്നതാണ്.
അത് അര്‍ഥമാക്കുന്ന സാന്നിധ്യത്തെ ഉള്‍കൊള്ളുന്ന ഏകനാമം അവിടുത്തേതാണ്. യേശു ഉയറ്ത്തെഴുന്നേറ്റവനാണ്.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ തന്നെ സ്നേഹിക്കുകയും തനിക്കുവേണ്ടി സ്വയം
അര്‍പ്പിക്കുകയും ചെയ്ത ദൈവ പുത്രനെ സ്വാഗതം
ചെയ്യുന്നു.” (CCC. 2666).

0 Comments
If you have any doubts feel free to comment