മലയാളിക്ക് ജീവന്‍റെ മൂല്യത്തെ കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞുകൊടുത്ത ഒരു സിനിമയായിരുന്നു ഈയിടെ ഇറങ്ങിയ ബ്രോ ഡാഡി. ഇത് ഒരു കുടുംബ ചിത്രം മാത്രമാണെന്നും മൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കുന്നില്ല എന്നും കരുതിയെങ്കില്‍ തെറ്റി. ഈ സിനിമയില്‍ ഉടനീളം ഒരു വലിയ സന്ദേശം ആണ് പകര്‍ന്ന് നല്‍കപ്പെടുന്നത്.
ഈ സിനിമ നമ്മെ പഠിപ്പിക്കുന്നത് ഗര്‍ഭഛിദ്രം നടത്തുന്നവര്‍
കൊലപാതകം ചെയ്യുന്നു എന്ന് ആണ്. കാരണം നാം നശിപ്പിക്കുന്നത് ഒരു മനുഷ്യജീവനാണ്.
എന്‍റെ ശരീരം എന്‍റെ അവകാശം എന്ന് പറയുന്നവരോട് അന്നമ്മയും (മീന)
അന്നയും (കല്യാണി പ്രിയദര്‍ശന്‍) ഒരേ സ്വരത്തില്‍ പറയുന്നതു ഇത് ഒരു മനുഷ്യജീവനാണ്. ഇത് തന്നെയാണ്
കത്തോലിക്കാ സഭയും നമ്മെ പഠിപ്പിക്കുന്നത്. സ്റ്റീഫെന്‍ അഞ്ചാമെന്‍ മാര്‍പ്പാപ്പ പറയുന്നത്:
ഗര്‍ഭഛിദ്രം നടത്തുവന്‍ ഒരു കൊലപാതകിയാണ്. ഒരു കുഞ്ഞ് ഉദരത്തില്‍ ഉരുവാകുന്ന നിമിഷം
മുതല്‍ അത് മറ്റൊരു വ്യക്തിയാണ്. അതിന് ജീവിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. ആ വ്യക്തിക്ക്
അതിന്‍റേതായ വ്യക്തിത്തം ഉണ്ട്. അതിന് ജീവിക്കാന്‍ അര്‍ഹത എന്താണ് എന്ന് തീരുമാനിക്കാന്‍
നാം ആരും അല്ല. ഒരു ജീവന്‍ സംരക്ഷിക്കാനും അന്തോസോടെ ജീവിക്കാനും സാഹചര്യം ഒരുക്കാനുള്ള
കാറ്റാടി ജോണിന്‍റെയും (മോഹന്‍ലാല്‍) സംഘത്തിന്‍റെ പ്രയത്നമാണ് ഈ സിനിമയിലുടനീളം.
Dr. Archana Menon (മുത്തുമണി) കുഞ്ഞിനെ വേണ്ട എന്ന്
വെക്കുന്നവരുടെ ന്യായീകരണങ്ങളെ എല്ലാം കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്. Accident ആണ് prepared അല്ല എന്ന ന്യായീകരണങ്ങല്‍ക്കെല്ലാം
കുറിക്ക് കൊള്ളുന്ന മറുപടി ആണ് കൊടുക്കുന്നത്. ഇത് ദൈവത്തിന്‍റെ തീരുമാനമാണ് എന്നും
പ്രിപ്പയര്‍ ആകാന്‍ ഈ പത്ത് മാസങ്ങള്‍ മതി എന്നും പറയുന്നു. നേരാണ് വചനവും സഭയും നമ്മെ
പഠിപ്പിക്കുന്നതും ഇത് തന്നെയാണ്: കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍ ഉദരഫലം ഒരു സമ്മാനവും
(സങ്കീ 127:57). ഓരോ മനുഷ്യജീവനും പരിശുദ്ധമാണ് കാരണം അതിന്‍റെ ആരംഭത്തില്‍ തന്നെ ദൈവത്തിന്‍റെ
കരസ്പര്‍ശം ഉണ്ട് (GS, 24).
മക്കള്‍ ദൈവത്തിന്‍റെ സമ്മാനമാണ് എന്ന് ഉള്ളതിന്‍റെ ഏറ്റവും വലിയ തെളിവും ഡോ. അര്‍ച്ചന
പറയുന്നുണ്ട്: “ഇവിടെ വരുന്നതില്‍ പത്തില്‍ എട്ട് പേരും എങ്ങനെയെങ്കിലും ഒരു കുഞ്ഞുണ്ടാകണേ
എന്ന് പ്രാര്‍ഥിച്ച് വരുന്നവരാ.”
പലപ്പോഴും അല്പ്പം വിദ്യാഭ്യാസം ഒക്കെ ലഭിച്ച് കഴിയുമ്പോള്‍
നമ്മുടെ സഭയുടെ പഠനങ്ങളും കാഴ്ചപ്പാടുകളും കാലഹരണപ്പെട്ടു എന്ന് തോനിയേക്കാം. അപ്പോള്‍
ഓര്‍ക്കുക അന്നമ്മയുടെ വാക്കുകള്‍: “ഇതൊരു
ജീവനാ, ഇതുപോലെ നീയും കിടന്നതാ ഈ വയറ്റില്
പത്ത് മാസം എനിക്ക് കാണാന്‍ പറ്റുന്നില്ലാ എന്നേ ഒള്ളൂ നിന്നെ പോലെ തന്നെയാ എനിക്ക്
ഇതും. ഉം...” അതെ നമ്മളും കിടന്നതാ പത്ത് മാസം അമ്മയുടെ വയറ്റില്‍ അന്ന് നമ്മുടെ അമ്മയ്ക്ക്
നമ്മള്‍ ഒരു ബാധ്യതയോ നാണക്കേടോ ആയി തോന്നിയിരുന്നെങ്കില്‍....?
നല്ല മൂല്യങ്ങളും സന്ദേശങ്ങളും ഉള്ള സിനിമകൾ മലയാളത്തില്‍ വീണ്ടും ഉണ്ടാകട്ടെ എന്ന് ആശിക്കാം... പ്രാര്‍ഥിക്കാം... പൃഥ്വിരാജ് സുകുമാരനും സംഘത്തിനും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും.....
0 Comments
If you have any doubts feel free to comment