ഡീക്കന്‍
കെയ്ത്ത് സ്ട്രോമിന്‍റെ “The 10 Biggest Lies of the Enemy and How to Combat them” എന്ന
പുസ്തകം പരിചയപ്പെടാനിടായി. ദൈവമക്കളെ സാത്താന്‍ എങ്ങനെ ദൈവസ്നേഹത്തില്‍ നിന്ന്
അദ്ദേഹം പറയുന്നു. ഈ പുസ്തകത്തില്‍ സാത്താന്‍ നമ്മോട് പറയുന്ന പത്ത് നുണകള്‍
കുറിച്ച് പ്രതിപാതിക്കുന്നു. സങ്കടകരമെന്ന് പറയട്ടെ നമ്മളില്‍ പലരും ഇവയില്‍
ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുന്നു.
സാത്താന്‍റെ
10 വലിയ നുണകള്‍
1) എനിക്ക്
ആരുമില്ല.
2) എനിക്ക്
എന്നെ തന്നെ നിയന്ത്രിക്കാം.
3) ദൈവം എന്‍റെ
പിതാവല്ല.
4) സാത്താന്‍
ദൈവത്തോളം ശക്തനാണ്.
5) ദൈവത്തെ
അനുസരിച്ചാല്‍ എന്‍റെ എല്ലാ സന്തോഷവും നഷ്ടമാകും.
6) ദൈവത്തിന്
എന്നെ സഹായിക്കാന്‍ ശക്തിയില്ല.
7) എന്‍റെ
കഷ്ടതകളില്‍ നിന്ന് ദൈവം എന്നെ മോചിപ്പിക്കില്ല.
8) ഞാന്‍
സഹിക്കുന്നത് കാണാനാണ് ദൈവത്തിന് ഇഷ്ടം.
9)
ദൈവസ്നേഹത്തിന് ഞാന്‍ അര്‍ഹനല്ല.
10) ഞാന്‍
കൊള്ളരുതാത്താവനാണ്.
ഇത്തരം
നുണകളില്‍ വിശ്വസിക്കുന്നത് വഴി സാത്താന്‍ നമ്മെ ദൈവസ്നേഹത്തില്‍ നിന്ന്
പിന്തിരിപ്പിക്കുന്നു. തന്‍റെ കള്ളത്തരത്തിലൂടെ അവന്‍ നമ്മെ
തെറ്റിദ്ധരിപ്പിക്കുന്നു. എല്ലാത്തിന്‍റെയും ഉടയവനായ വചനമാക്കുന്ന ദൈവത്തോട് പോലും
തന്നെ കുമ്പിട്ട് ആരാധിച്ചാല്‍ സമസ്തവും നിനക്ക് ഞാന്‍ നല്കാം എന്ന് പറഞ്ഞ്
കബളിപ്പിക്കാന്‍ ശ്രമിച്ചവനാണവന്‍ (ലൂക്കാ 4:5-7). അപ്പോള്‍ ഈശോ അവനെ നേരിട്ടത്
വചനത്താലാണന്ന് ഓര്‍ക്കുക.
വചനത്തില്‍
വേരൂന്നി ജീവിച്ചെങ്കില്‍ മാത്രമേ നമുക്കും ഇത്തരം പ്രലോഭനങ്ങളെ നേരിടാന്‍ സാധിക്കൂ.
ക്രൈസ്തവന്‍റെ ജീവിതം തിന്‍മയ്ക്ക് എതിരെയുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ കൈയിലേന്താവുന്ന
ശക്തിയുള്ള ആയുധമോ ദൈവവചനവും (എഫാ 6:17).
ദൈവവചനം
ദിവസേന വായിക്കുക; നിരന്തരം മനനം ചെയ്യുക; എപ്പോഴും
പ്രഘോഷിക്കുക- വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും... സാത്താന്‍ എപ്പോഴും
ഭയപ്പെടുന്നത് വചനത്തെയാണ്. അതുകൊണ്ട് തന്നെ വചനം പഠിക്കുന്നവര്‍ക്ക്, അതനുസരിച്ച്
ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവന്‍ തടസങ്ങളുണ്ടാക്കും.
വചനം ജീവന്‍റെ
സ്രോതസ്സാണ്. അത് പാലിക്കുന്നവര്‍ക്ക് വിജയം സുനിശ്ചയം. “നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ
വാക്ക് കേട്ട് ഇന്ന് ഞാന്‍ നിനക്ക് നല്‍കുന്ന കല്‍പ്പനകളെല്ലാം സൂഷ്മമായി
പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാല്‍
ഉന്നതനാക്കും” (നിയമാ 28:1). പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒത്തിരി അല്‍മായ
പ്രേഷിതര്‍ സഭയിലുണ്ട്. വചനത്താല്‍ നിറഞ്ഞ ഒത്തിരി അല്‍മായ പ്രേഷിതര്‍ സഭയിലുണ്ട്.
വചനത്താല്‍ നിറഞ്ഞ് തങ്ങളുടെ ജീവിതത്തിലൂടെ അവര്‍ ക്രിസ്തുവിന് സാക്ഷികളാകുന്നു.
അവരുടെ ജീവിത ദര്‍ശനങ്ങളില്‍ സഭയോടൊത്ത് ചിന്തിക്കുകയും അവളുടെ പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാകണമെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. “ദൈവസന്നിധിയില്‍
വിശ്വസ്തരും ദൈവത്താല്‍ നിയോയിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍
സംസാരിക്കുന്നു” (1 കൊറി 2:17) എന്ന ബോധ്യത്തില്‍ അവര്‍ വചനം പ്രഘോഷിക്കുന്നു.
അവര്‍ക്കറിയാം “വിശുദ്ധ ലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടേയും സ്വന്തമായ
വ്യാഖ്യാനത്തിനുള്ളതല്ല” (2 പത്രോ 2:20) എന്ന്.
എന്നാല്‍
ചിലരെങ്കിലും സഭയുടെ പഠനങ്ങളെക്കാള്‍ സ്വന്തം താല്പര്യങ്ങള്‍ പ്രഘോഷിക്കുവാന്‍
വചനത്തെ ദുരുപയോഗം ചെയ്യുന്നു. വചനം പ്രഘോഷിക്കുന്ന ഏതൊരു വ്യക്തിയുടെയും മനോഭാവം
വി. പൗലോസ് ശ്ലീഹായുടേത് പോലെ ആകണം. പൗലോസ് ശ്ലീഹാ തനിക്ക് ലഭിച്ച വചനത്തേകുറിച്ച്
പറയുന്നതു ഇപ്രകാരമാണ്: “മനുഷ്യനില്‍ നിന്നല്ല ഞാന്‍ അത് സ്വീകരിച്ചത്. ആരുമെന്നെ
പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്‍റെ വെളിപ്പാടിലൂടെയാണ് അതെനിക്ക് ലഭിച്ചത്”
(ഗലാ 1:12). എന്നിട്ടും ഇവയെല്ലാം പൗലോസ് ശ്ലീഹാ എളിമയോടെ മറ്റ് അപ്പസ്തോലന്മാരുടെ
മുമ്പില്‍ അവതരിപ്പിച്ചു അനുവാദം വാങ്ങി (ഗലാ 2:1-10 വായിക്കുക).
തോബിത് തോബിയാസിനോട്
പറഞ്ഞ കാര്യം ഓര്‍ക്കാം: “ജീവിതകാലം മുഴുവന്‍ അവളെ ആദരിക്കണം; അമ്മയുടെ
ഹിതം നോക്കണം. ഒരിക്കലും അവളെ വേദനിപ്പിക്കരുത്” (തോബിത് 4:3). തിരുസഭ നമ്മുടെ
അമ്മയാണ്. വചനത്തിന്‍റെ പൂര്‍ണ്ണമായ പ്രഭോധനാധികാരം സഭയിലാണ്
നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ട് തിരുസഭയെ മറന്ന് സ്വന്തം ഇഷ്ടം അനുസരിച്ച്
വചനം പ്രഘോഷിക്കുന്നവര്‍ തളിപ്പറയുന്നത് സ്വന്തം അമ്മയെയാണ്.
0 Comments
If you have any doubts feel free to comment