ചിലര്‍ക്കെങ്കിലും
സംശയമുള്ള ഒരു കാര്യമാണ് നമ്മുടെ ദൈവം എല്ലാ ദൈവങ്ങളിലും ഉന്നതനാണോ അതോ ഏക ദൈവമാണോ
എന്ന്. എല്ലാ ദൈവങ്ങളിലും ഉന്നതന്‍ എന്നാല്‍ നാം മറ്റ് ദൈവങ്ങള്‍ ഉണ്ടെന്ന്
അംഗീകരിക്കുന്നു. എന്നാല്‍ ഏക ദൈവം എന്നാല്‍ നമ്മുടെ ദൈവം മാത്രമാണ് യഥാര്‍ത്ഥ
ദൈവമെന്നും മറ്റുള്ളവയെല്ലാം ദൈവ സങ്കല്‍പ്പങ്ങളാണെന്നും ആണ്. നാം
വിശ്വസിക്കുന്നത് ഏക ദൈവത്തിലാണ്. അവനാണ് ഈ പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ഉടയവന്‍.
അങ്ങനെയെങ്കില്‍ മറ്റ് മതങ്ങളെ പറ്റിയുള്ള കത്തോലിക്കാ സഭയുടെ നിലപാട് എന്താണ്? കത്തോലിക്കാ സഭ മറ്റ് മതങ്ങളെ പറ്റി ഒറ്റ വാക്യത്തില്‍ പറയുന്നത് ഇപ്രകാരമാണ്: സത്യത്തിന്‍റെ കിരണം എല്ലാ മതങ്ങളിലും ഉണ്ടെങ്കിലും അതിന്‍റെ പൂര്‍ണ്ണത കത്തോലിക്കാ സഭയിലാണ്. കത്തോലിക്കാ സഭയ്ക്ക് ഇതര മതവിഭാഗങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നോസ്ത്രാ എത്താത്തേ (Nostra Aetate) യില്‍ ആണ്.
നോസ്ത്രാ എത്താത്തേയിലൂടെ സഭ ഉദ്ദേശിക്കുന്നത് സഭ ഇതര മത വിഭാഗങ്ങളുമായുള്ള ഐക്യവും സ്നേഹവും പ്രോത്സാഹിപ്പിക്കുക എന്നതാണ്. എല്ലാവരും ദൈവത്തിന്‍റെ സൃഷ്ടികള്‍ ആണെന്നും എല്ലാവരുടെയും ലക്ഷ്യം ദൈവം തന്നെയാണെന്നും നാം അംഗീകരിക്കുന്നു. ഉത്തരം കിട്ടാത്ത ഒരു കലവറ തന്നെയാണ് മനുഷ്യന്‍. അവന്‍റെ ജീവിതവും മരണവും മരണാനന്തരം എന്ത് സംഭവിക്കും എന്നും അതുപോലെ തന്നെ എവിടെയാണ് യഥാര്‍ത്ഥ സന്തോഷം എന്താണ് നന്മയും തിന്‍മയും എന്ന അടിസ്ഥാന ചോദ്യങ്ങള്‍ പലപ്പോഴും മനുഷ്യന് ഉത്തരം ലഭിക്കാത്ത ഒരു ചോദ്യങ്ങളാണ്. ഇവയുടെ ഉത്തരങ്ങള്‍ തേടി മനുഷ്യന്‍ പല മതങ്ങളിലും അഭയം തേടുന്നു.
ഓരോ മതങ്ങളും മനുഷ്യന്‍റെ രക്ഷ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഇതര മതങ്ങളിലെ സത്യവും വിശുദ്ധവുമായ യാതൊന്നും കത്തോലിക്കാ സഭ തള്ളിക്കളയുന്നില്ല. പെരുമാറ്റത്തിന്‍റെയും ജീവിതത്തിന്‍റെയും വഴികൾ, ആ നിയമങ്ങൾ, പഠിപ്പിക്കലുകൾ എന്നിവയെ അവൾ ആത്മാർത്ഥമായ ബഹുമാനത്തോടെ പരിഗണിക്കുന്നു, അത് അവൾ കൈവശം വച്ചിരിക്കുന്നതും മുന്നോട്ടുവയ്ക്കുന്നതുമായ പല വശങ്ങളിൽ നിന്നും വ്യത്യസ്തമാണെങ്കിലും, എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്‍റെ ഒരു കിരണത്തെ പലപ്പോഴും പ്രതിഫലിപ്പിക്കുന്നു. തീർച്ചയായും, അവൾ പ്രഖ്യാപിക്കുന്നു, എപ്പോഴെങ്കിലും ക്രിസ്തുവിനെ "വഴിയും സത്യവും ജീവനും" (യോഹന്നാൻ 14:6) ആയി പ്രഖ്യാപിക്കണം, അവനിൽ മനുഷ്യർക്ക് മതപരമായ ജീവിതത്തിന്‍റെ പൂർണ്ണത കണ്ടെത്താൻ കഴിയും, അവനിൽ ദൈവം എല്ലാം തന്നോട് അനുരഞ്ജനം ചെയ്തു.
അതിനാൽ, മറ്റ് മതങ്ങളുടെ അനുയായികളുമായുള്ള സംഭാഷണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും വിവേകത്തോടെയും സ്നേഹത്തോടെയും ക്രിസ്ത്യൻ വിശ്വാസത്തിനും ജീവിതത്തിനും സാക്ഷ്യം വഹിക്കുന്നതിലൂടെയും അവർ ആത്മീയവും ധാർമ്മികവുമായ നല്ല കാര്യങ്ങൾ തിരിച്ചറിയുകയും സംരക്ഷിക്കുകയും മറ്റുള്ളവരുടെ സാമൂഹിക-സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് സഭ തന്‍റെ മക്കളെ ഉദ്ബോധിപ്പിക്കുന്നു.
നമുക്ക് അറിയാം ക്രിസ്തു മരിച്ചത് ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമായിരുന്നില്ല. മറിച്ച് സകല മനുഷ്യരുടെയും രക്ഷയ്ക്ക് വേണ്ടി ആയിരുന്നു. അതുകൊണ്ട് തന്നെ സകല മനുഷ്യരെയും ഒന്നിപ്പിക്കുന്ന ക്രിസ്തുവിന്‍റെ ഈ സ്നേഹം പ്രഘോഷിക്കുക എന്നത് ക്രൈസ്തവ ധര്‍മമാണ്.
അതുകൊണ്ട് തന്നെ മറ്റുള്ളവരെ സാഹോദര്യത്തോടെ സ്നേഹിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നമുക്ക് ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കാതെ വരുന്നു.
അതിനാൽ മനുഷ്യന്‍റെ
അന്തസ്സും അതിൽ നിന്നുള്ള അവകാശങ്ങളും സംബന്ധിച്ചിടത്തോളം മനുഷ്യനും മനുഷ്യനും അല്ലെങ്കിൽ
മനുഷ്യരും ആളുകളും തമ്മിലുള്ള വിവേചനത്തിലേക്ക് നയിക്കുന്ന ഒരു സിദ്ധാന്തത്തിനും പ്രയോഗത്തിനും
ഒരു അടിത്തറയും അവശേഷിക്കുന്നില്ല.
ക്രിസ്തുവിന്‍റെ മനസ്സിന് അന്യമെന്ന നിലയിൽ, വംശം, നിറം, ജീവിതാവസ്ഥ അല്ലെങ്കിൽ മതം എന്നിവ കാരണം മനുഷ്യരോടുള്ള വിവേചനമോ ഉപദ്രവമോ സഭ ശാസിക്കുന്നു. നേരെമറിച്ച്, വിശുദ്ധ അപ്പോസ്തലന്മാരായ പത്രോസിന്‍റെയും പൗലോസിന്‍റെയും കാൽപ്പാടുകൾ പിന്തുടർന്ന്, ഈ വിശുദ്ധ സുന്നഹദോസ് ക്രിസ്തീയ വിശ്വാസികളോട് "ജനതകൾക്കിടയിൽ നല്ല കൂട്ടായ്മ നിലനിർത്താൻ" (1 പത്രോസ് 2:12), സാധ്യമെങ്കിൽ, അവർക്കുവേണ്ടി ജീവിക്കാൻ അഭ്യർത്ഥിക്കുന്നു.
അതുകൊണ്ട് തന്നെ
നാം മനസിലാക്കേണ്ട കാര്യം ഏക ദൈവത്തിലാണ് നമ്മുടെ വിശ്വാസം. ഇതര മത വിശ്വാസികള്‍ സത്യത്തിന്‍റെ
പൂര്‍ണതയില്‍ അല്ല. വ്യത്യസ്ഥ ദൈവ സങ്കല്‍പ്പങ്ങളിലൂടെ അവര്‍ സത്യത്തെ അറിയാന്‍ ശ്രമിക്കുന്നു.
എന്നാല്‍ വഴിയും സത്യവും ജീവനും ആയവനിലാണ് സത്യത്തിന്‍റെ പൂര്‍ണ്ണത.
Please leave your comments below
0 Comments
If you have any doubts feel free to comment