സ്വര്‍ഗാരോഹണമോ സ്വര്‍ഗാരോപണമോ

 



പൊതുവേ നാം ആരും ശ്രദ്ധിക്കാത്തതും അതുമല്ലെങ്കില്‍ ആര്‍ക്കും അറിയണം എന്ന് ആഗ്രഹിക്കാത്തെ ഒരു കാര്യമാണ് സ്വര്‍ഗാരോഹണവും സ്വര്‍ഗാരോപണവും തമ്മിലുള്ള വ്യത്യാസം.

സ്വര്‍ഗാരോപണവും സ്വര്‍ഗാരോഹണവും ഒന്നാണ് എന്ന് ആയിരിക്കും ചിലരെങ്കിലും ചിന്തിക്കുക. എന്നാല്‍ ഇവ തമ്മില്‍ ഉള്ള വ്യത്യാസം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

സ്വര്‍ഗാരോഹണം

ഈശോയാണ് സ്വര്‍ഗാരോഹണം ചെയ്തത്. ഈശോ സ്വയം സ്വര്‍ഗ്ഗത്തിലേക്ക് കരകയറി. കാരണം അവന്‍ ദൈവമാണ്.

സ്വര്‍ഗാരോപണം

പരിശുദ്ധ കന്യകാമറിയം സ്വര്‍ഗാരോപണം ചെയ്യുകയാണ് ചെയ്തത്. പരിശുദ്ധ കന്യകാമറിയം ദൈവത്തിന്‍റെ ഒരു സൃഷ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ അവള്‍ക്ക് സ്വയം സ്വര്‍ഗത്തിലേക്ക് കരകയറുവാന്‍ സാധിക്കുകയില്ല. അതിന് അവള്‍ക്ക് ദൈവകൃപ ആവശ്യമാണ്. ദൈവമാണ് അവളെ സ്വര്‍ഗത്തിലേക്ക് കരകയറ്റിയത്.


Please leave your comments below

Post a Comment

0 Comments