Contents:
1. ആമുഖം2. ബാലാവകാശനിയമവും അതിന്റെ ഉദ്ദേശവും
3. കുട്ടികളെ വളർച്ച: മനശാസ്ത്ര വീക്ഷണത്തിലൂടെ
1. ആമുഖം
ഈയിടെ കേരളത്തിലെ ജനങ്ങൾ പരസ്പരം ചോദിച്ച ഒരു ചോദിച്ച ഒരു കാര്യമാണ് “ഇങ്ങനെ പോയാൽ നമ്മുടെ ഭാവി തലമുറ എവിടെ ചെല്ലും?” എന്ന്.
കോഴിക്കോട് താമരശ്ശേരി ചുങ്കത്ത് ഷഹബാസ് എന്ന വിദ്ധ്യാർത്ഥി സഹപാഠികളുടെ ആക്രമത്തിൽ കൊല്ലപ്പെട്ടതാണ് ഇത്തരം ഒരു ചോദ്യം ചോദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇത് കുട്ടികളുടെ കുട്ടികുറുമ്പിനിടയിലെ ഒരു കൈയബദ്ധമായി തള്ളി കളയുവാൻ സാധിക്കില്ല. കാരണം തങ്ങൾക്ക് ശിക്ഷ കിട്ടില്ല എന്ന ഉറച്ച ബോധ്യം തന്നെയാണ് ഇങ്ങനെ അവർ ചെയ്യാൻ കാരണം. അതിന് തെളിവാണ് പുറത്ത് വന്നിരിക്കുന്ന വോയ്സ് നോട്ട്.
ഇതുപോലെ തന്നെയാണ് പട്ടം സെ. മേരീസ് സ്കൂളിലെ പ്രിൻസിപ്പൽ അച്ചൻ അക്രമാസക്തനായ ഒരു കുട്ടിയെ കുറിച്ച് വെളിപ്പെടുത്തിയ സത്യങ്ങൾ. അദ്ധ്യാപകരെ ആക്രമിക്കാൻ പോലും ഈ കുട്ടി മുതിരുന്നു. ഈ കുട്ടിയുടെ ആക്രമവസനയ്ക്ക് വളം വെച്ച് കൊടുക്കുന്നത് ഈ കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് എന്നതാണ് ഖേദകരം.
2. ബാലാവകാശനിയമവും അതിന്റെ ഉദ്ദേശവും
ബാലാവകാശനിയമവും അതിന്റെ ഉദ്ദേശവും നാം മനസിലാക്കി കഴിയുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുക ഇത് കുട്ടികളുടെ തെറ്റുകൾ തിരുത്തുന്നതും ശിക്ഷിക്കുന്നതും തടയുക എന്നതല്ല മറിച്ച് അവരെ ചൂഷണത്തിൽ നിന്നും മറ്റും സംരക്ഷിക്കുക എന്നതാണ് എന്ന്.
ഇന്ത്യയിലും കേരളത്തിലും ബാലാവകാശനിയമം രൂപീകരിച്ചിരിക്കുന്നത് The United Nations Convention on the Rights of the Child (UNCRC) പുറപ്പെടുവിച്ച നിർദേശങ്ങൾക്ക് അനുസൃതമായാണ്. ഈ നിയമങ്ങൾ ലക്ഷ്യംവെക്കുന്നത് കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അനുയോജ്യമായ പരിസ്ഥിതി ഉണ്ടാക്കുവാനും അവരെ എല്ലാവിധത്തിലുള്ള ചൂഷണത്തിൽ നിന്നും തടയിടുവാനുമാണ്.
കുട്ടികളെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കുവാനായി പ്രധാനമായും 3 നിയമങ്ങളാണ് ഇന്ത്യയിൽ നിലവിലുള്ളത്:
The Protection of Children from Sexual Offences (POCSO) Act, 2012.
The Juvenile Justice (Care and Protection of Children) Act, 2015.
The Right of Children to Free and Compulsory Education (RTE) Act, 2009
2013ൽ സ്ഥാപിതമായ The Kerala State Commission for Protection of Child Rights ആണ് കേരളത്തിലെ കുട്ടികളുടെ അവകാശ സംരക്ഷണ പ്രവർത്തനത്തെ ഏകോപിപ്പിക്കുന്നത്. കുട്ടികളെ ലൈംഗീക ചൂഷണത്തിൽ നിന്നും തടയുക, ബാലവേല തടയുക, മറ്റ് പലതരത്തിലുള്ള ചൂഷണങ്ങളെ തടയുക എന്നിവയാണ് ഈ കമ്മീഷന്റെ പ്രവർത്തനങ്ങൾ. അതുപോലെ തന്നെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ബാലാവകാശ നിയമങ്ങൾ നടപ്പിലാക്കുകയും കുട്ടികളുടെ മാനസിക-ശാരീരിക-വ്യക്തിത്വ വികാസത്തിന് ഉതകുന്ന തരത്തിലുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും കുടുംബങ്ങളിലും സൃഷിടിക്കുക എന്നതാണ് ഈ കമ്മീഷന്റെ ഉത്തരവാദിത്വങ്ങൾ.
3. കുട്ടികളെ വളർച്ച: മനശാസ്ത്ര വീക്ഷണത്തിലൂടെ
കുട്ടികളുടെ വളർച്ചയിൽ മാതാപിതക്കളും അദ്ധ്യാപകരും നിയമങ്ങൾ ഉണ്ടാക്കുന്ന സർക്കാരുകളും പരിഗണിക്കേണ്ട കാര്യങ്ങൾ ചിന്തിക്കുന്നതിന് മുന്നേ മനശാസ്ത്രജ്ഞർ പറയുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
B.F. Skinner എന്ന ബിഹേവിയറൽ സൈകോളജിസ്റ്റ് രൂപപ്പെടുത്തിയ ഒരു തത്വമാണ് Rewards and Punishments Theory. ഒരു കുട്ടിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത് ആ കുട്ടിയുടെ പ്രവർത്തനവും അതിന്റെ അനന്തരഫലങ്ങളും അനുസരിച്ചായിരിക്കും. ഈ തത്വമനുസരിച്ച് ഒരു കുട്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവന് പ്രോത്സാഹനവും തെറ്റ് ചെയ്യുമ്പോൾ ശിക്ഷയും നൽകുക. അപ്പോൾ അവന് തെറ്റ് ഏതെന്നും ശരിയേതെന്നും തിരിച്ചറിയാൻ സാധിക്കും.
3.1 ശിക്ഷ ലഭിക്കുമെന്ന ഭയം
B.F. Skinnerന്റെ തത്വമനുസരിച്ച് ശിക്ഷ ലഭിക്കുമെന്ന ഭയം ഒരുവനെ തെറ്റിൽ നിന്ന് അകറ്റുന്നു. അതേസമയം ശിക്ഷ ലഭിക്കില്ല എന്ന ഉറപ്പുണ്ടെങ്കിൽ ആ തെറ്റ് ആവർത്തിക്കുകയും ചെയ്യും. ഇത് തന്നെ അല്ലേ താമരശ്ശേരിയിലെ സംഭവത്തിൽ നാം കാണുന്നത്? തങ്ങൾ പ്രായപൂർത്തിയാകാത്തവരാണെന്നും അതുകൊണ്ട് തന്നെ ഒരു കൊലപാതകം ചെയ്താൽ പോലും തങ്ങൾക്ക് ഒരു ശിക്ഷയും ലഭിക്കില്ല എന്ന ഉറപ്പും അവർക്ക് തെറ്റ് ചെയ്യാനുള്ള പ്രേരണയായി.
3.2 ശിക്ഷയും സ്വഭാവരൂപീകരണവും
നമ്മുടെയൊക്കെ സ്കൂളുകളിൽ Best Student Awardഉം മറ്റ് കലാകായിക മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് സമ്മാനവും ക്ലാസിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് പ്രോത്സാഹനവും നൽകാറുണ്ട്, അല്ലേ? അതുപോലെ തന്നെ നമ്മുടെ കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവ തിരുത്തേണ്ടതും അനിവാര്യമല്ലേ? തങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതിരുന്നാലോ? നല്ല കുട്ടിക്ക് നല്ലത് ചെയ്യാനുള്ള താല്പര്യം കുറയില്ലേ? കുട്ടികൾ ചെയ്യുന്ന തെറ്റ് കണ്ടിട്ടും “ഹാ, അവൻ കുട്ടിയല്ലേ” എന്ന് പറഞ്ഞ് കണ്ണ് അടച്ചാലോ? അവൻ തെറ്റുകൾ ആവർത്തിക്കുകയല്ലേ ചെയ്യുക?
ഇവിടെയാണ് B.F. Skinnerന്റെ ഈ തത്വം നമ്മെ സഹായിക്കുക. നല്ലത് ചെയ്യുന്ന കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും അവനെ കൂടുതൽ നല്ല വ്യക്തിയാക്കുകയും ചെയ്യാം. എന്നാൽ തെറ്റ് ചെയ്യുമ്പോൾ അവനെ ശിക്ഷിക്കുകയും ശിക്ഷ ലഭിക്കുമെന്ന ഭയം അവനെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ആ തെറ്റ് ചെയ്യാതിരിക്കുന്നത് അവന്റെ സ്വഭാവത്തിന്റെ ഭാഗമാവുകയും ചെയും.
അതുകൊണ്ട് തെറ്റ് ചെയ്യുമ്പോൾ ശിക്ഷ അനിവാര്യമാണ്.
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Part-2
അടുത്ത ഭാഗത്ത്:
4. മാതാപിതാക്കൾ ചെയ്യേണ്ടത്
5. സർക്കാർ ചെയ്യേണ്ടത്
5.1 കുട്ടി ക്രിമിനലുകൾക്കും കർശന ശിക്ഷാനിയമം
5.2 16 വയസു വരെ കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗം നിരോധിക്കുക
5.3 സ്കൂൾ പരിസരത്ത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് കർശന നിയന്ത്രണവും വിൽക്കുന്നവർക്ക് കഠിന ശിക്ഷാനിയമവും.
5.4 ടീച്ചർമാർക്ക് വടി തിരിച്ച് നൽകുക
Click this icon for more articles: 🏠

0 Comments
If you have any doubts feel free to comment