പാരമ്പര്യങ്ങളിലേക്ക് തിരിച്ച്‌ നടക്കുന്ന മാർപ്പാപ്പ: എന്താണ് പാലിയം?


 Author: Fr. Johny Jose HGN

നമ്മുടെ പുതിയ മാർപ്പാപ്പാ, ലെയോ പതിനാലാമൻ സഭയിൽ നിലനിന്നിരുന്ന പല പഴയ പാരമ്പര്യങ്ങളിലേക്ക് തിരിച്ച്  നടക്കുന്നത്‌ നാം ഈയിടെയായി കണ്ടുകൊണ്ടിരിക്കുകയാണല്ലോഅങ്ങനെ സഭയിൽ നിലനിന്നിരുന്ന ഒരു പാരമ്പര്യമായിരുന്നു ജൂൺ 29, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാൾ ദിനത്തിൽ സഭയിൽ പുതിയതായി നിയമിക്കപ്പെട്ട മെത്രാപോലീത്തമാർക്ക് പാലിയം വെഞ്ചിരിച്ചു അണിയിക്കുന്നത്


പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതൽ ഫ്രാൻസിസ് മാർപ്പാപ്പ പുതുതായി നിയമിക്കപ്പെട്ടിരിക്കുന്ന മെത്രാപോലീത്തമാർ പാലിയം സ്വീകരിക്കേണ്ടത് സ്വന്തം അതിരൂപതയിൽ ആയിരിക്കണം എന്ന് കല്പിക്കുകയുണ്ടായിഎന്നാൽ ജൂൺ 29ന്  പാലിയം റോമിൽ വെഞ്ചിരിച്ചു കൊടുത്തയക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്

ഫ്രാൻസിസ് മാർപ്പാപ്പ നിർത്തിയ  പതിവാണ് ലെയോ പതിനാലാമൻ മാർപ്പാപ്പ വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്


എന്താണ് പാലിയം 

പാലിയം മാർപ്പാപ്പയും മെത്രാപോലീത്തമാരും അണിയുന്ന ഒരു ഉത്തരീയമാണ്ഇത് രണ്ട് ഇഞ്ച് വീതിയും ആറ് കറുത്ത കുരിശുകളോടും ചേർന്ന വെളുത്ത ഉത്തരീയം ആണ്ഇതിന് മുന്നോട്ട് തൂങ്ങി കിടക്കുന്ന ഒരു ഭാഗവും ഉണ്ട്പാലിയം എപ്പോഴും അണിയുന്നത് മാർപ്പാപയാണ്ഇത് മാർപ്പാപ്പയുടെ സാർവത്രികമായ അധികാരത്തിന്റെയും തന്റെ ഇടയ ദൗത്യത്തിന്റെയും അടയാളമാണ്.


പാലിയം എങ്ങനെയാണ് നിർമ്മിക്കുന്നത് 

ജനുവരി 21ന് വിആഗ്നസിന്റെ തിരുന്നാളിന്വിആഗ്നസിന്റെ ബെസിലിക്കയിൽ വെച്ച് നടക്കുന്ന ദിവ്യബലിക്കിടെ മാർപ്പാപ്പയ്ക്ക് രണ്ട് ചെമ്മാരിയാടുകളെ സമ്മാനിക്കുന്ന ഒരു പതിവുണ്ട്ഈ ചെമ്മാരിയാടുകളുടെ കത്രിച്ച രോമം കൊണ്ടാണ് പാലിയം നിർമ്മിക്കുന്നത്.


എന്തുകൊണ്ടാണ് മെത്രാപോലീത്തമാർ പാലിയം അണിയുന്നത് 

കത്തോലിക്കാ സഭയിലെ ആഴമുള്ള ആചാരങ്ങളിലൂടെയും പാരമ്പര്യത്തിലൂടെയും വളർന്നുവന്നിരിക്കുന്ന ഒന്നാണ് പാലിയംമെത്രാപോലീത്തമാർക്ക് പാലിയം നൽകുന്ന രീതി സഭയുടെ ആദ്യ കാലം മുതലെ ഉണ്ടായിരുന്നുഇതൊരു സാധാരണ വസ്ത്രം അല്ലഇത് മെത്രാപോലീത്തായുടെ ആത്മീയ അധികാരവും പാപ്പായുമായുള്ള ഐക്യവും പ്രതിനിധീകരിക്കുന്ന പവിത്ര ചിഹ്നമാണ്പാപ്പായുടെ അധീനതയിലുള്ളതുംഏകത്വത്തിന്റെ പ്രതീകവുമാണ്  ചിഹ്നം.


മാർപ്പാപ്പ പുതിയതായി നിയമിക്കപ്പെട്ടിരിക്കുന്ന മെത്രാപോലീത്തമാർക്ക് പാലിയം നൽകുമ്പോൾ തനിക്ക് തന്റെ സാമന്ത രൂപതകളുടെ മേലുള്ള ആത്മീയ അധികാരത്തെയാണ് കാണിക്കുന്നത്മാർപ്പാപ്പ ഒരു മെത്രാപോലീത്തായെ പാലിയം അണിയിക്കുമ്പോൾ ഔദ്യോഗികമായി അദ്ദേഹം ഒരു മെത്രാപോലീത്തയായിതീരുന്നുഎന്നാൽ ഒരു മെത്രാപോലീത്തായ്ക്ക് തന്റെ അതിരൂപതയിലും സാമന്ത രൂപതകളിലും മാത്രമേ പാലിയംഅണിയാൻ അനുവാദം ഉള്ളൂ.


ഒരു മെത്രാപോലീത്തായ്ക്ക് പാലിയം ലഭിക്കുന്നതിലൂടെ അദ്ദേഹം സ്വയം പാപ്പായുടെ ആത്മീയകൂട്ടുകാരനാകുന്നുഅദ്ദേഹം പാപ്പായുടെ അനുമതിയോടെയും കീഴടങ്ങലോടെയും പ്രവർത്തിക്കുമെന്ന് വാഗ്ദാനംചെയ്യുന്നുഅതിനാൽ പാലിയം കത്തോലിക്ക സഭയിൽ ആത്മീയ ഐക്യത്തിന്റെ ഒരു മകുടോദാഹരണമാണ്.


Click this icon for more articles: 🏠 

Post a Comment

0 Comments